Wednesday 9 July 2014

കുട

കുട


                 ത് ഒരു കവിതയുടെ കഥയിലേ ക്കുള്ള പരിണാമമാണ്‌.അല്ല. ഒരു കഥയാണല്ലോ  ഒരിക്കൽ കവിതയായി ജീവിതത്തിൽ പെയ്തിറങ്ങിയത്‌.അവനതറിഞ്ഞിരുന്നു,,എന്നിട്ടും...ഒരു കുട നിവര്ത്തിയില്ല.പിന്നെയോ അവൻ അവര്ക്കായി ഒരു കുടക്കായി തിരഞ്ഞു.  അന്യേഷണമറിഞ്ഞിട്ടും അവൾ തനിക്കൊരു കുട തൻ തന്നെ കണ്ടെത്തുമെന്ന് പറഞ്ഞു,ആദ്യമായാണ് തന്റെയീ   അന്യേഷണമെന്നുo..പിന്നീ ടവൾ  ഈ നിറങ്ങളൊന്നും ഞാനിഷ്ടപെടുന്നില്ലന്നു പറഞ്ഞപ്പോൾ അവനറിയാമായിരുന്നോ എന്നറിയില്ല അവളക്ക്  അത് ഇഷ്ടമായിരുന്നെന്ന്.
പിന്നെ പിന്നെ പ്രതീഷകളായി. .തന്റെ മറകുട അവനറി ഞ്ഞിരിക്കുമെന്നു പറഞ്ഞവൾ  നെയ്തുപണി തുടർന്ന് കൊണ്ടേയിരുന്നു.മറുപുറത്തവനോ  തന്റെ നെയ്തുപണികൾ മറാലകളായി മാറിയതറിഞ്ഞു  ചു ക്കിലി അടിക്കു കയായിരിന്നു.നെടുവീർപ്പുകൾ കൊണ്ടാളക്കുന്ന ജീവിതചൂതിനിടയിൽ എവിടയാണ് അവളുടെ നാഴികമണി അവനായി സമയം മാറ്റിവെച്ചതെന്നറിയില്ല,നെയ്തുപണി  തുടർന്നു...
                 അവനതൊരു മുറിവായിരുന്നോ..ആ രക്തത്തിൽ അവനൊരു റോസചെടി നട്ടുവെച്ചു. അത് പിന്നെ ചുവന്നദളങ്ങലുള്ള പൂക്കളായി വിടർന്നു. അപ്പോൾ അവന്റെ കളിത്തോഴാൻ അവളോടിങ്ങനെ മൊഴിഞ്ഞു :- 'ഒരു രോസപൂവിനെ അറിയാൻ ഒരു പൂക്കാലം മതിയെന്ന്..പക്ഷെ ഒരു മനസറിയാൻ..അതിലേറെ..വാടിയാലും കൊഴിഞ്ഞാലും പുഴുകുത്തേറ്റലു൦ മനസെന്ന ആ പൂവിനെ ആര്ക്കും കൊടുക്കരുതെന്ന് മുറിപെടുത്താൻ ....

                  അവളുടെ മൂടുപടമറിഞ്ഞത് കൊണ്ടാവാം വിലയേറിയ ഒരു  കുപ്പായം അവനും വാങ്ങി ധരിച്ചു.മറ്റൊന്ന് വാങ്ങിയാലും , എത്ര കുളിച്ചാലും ആ കുപ്പായം മാറ്റാൻ ഒരുക്കമല്ലന്നു അവൻ പലരോടും പറഞ്ഞു...എന്നിട്ടുമാവൻ വസന്തത്തിൽ, ശിശിരത്തിൽ ഒക്കെ  അവളെ ഓർമിച്ചു .

                  ഏറ്റവും ഒടുവിൽ  എപ്പോളും വ്യാജമായി മൊഴിയുന്ന തന്റെ നാവിനെ കടിച്ചു മുറിവേല്പിച്ച്  അവൾ തന്റെ മൂടുപടം പിചിചീന്തി. എന്നിട്ടവൾ  ഒരു കുടക്കായി അവന്റെ നേരെ കൈനീട്ടി. ..ഈ വേനലിൽ, മഴയിൽ  ഒക്കെ ചൂടാൻ. അവനൊന്നു ചിരിച്ചു.ആ ചിരിയുടെ അർത്ഥമാറിയാതവൾ  ചിരിക്കു പിന്നിൽ തിരഞ്ഞു. പിന്നെ കാലം കടന്നു പോകെ അവൾ പുതിയ കുടകൾ തിരഞ്ഞു. അത് അവൾക്കു സാധിക്കില്ലന്നറിഞ്ഞിട്ടും അവൻ മൗനം ഭജിച്ചു ..  ആ മൗനം അവളെ ഭ്രാന്തിയാക്കി.തന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ കൈവിട്ടതറിഞ്ഞ് അവൾ അലറി വിളിച്ചു ...............................അവൻ ആർത്തട്ടഹസിച്ചു ..................................

                  ജീവിതത്തിന്റെ മഞ്ഞുകാലം അവസാനിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി.........കാലം ഒന്നുമവശേഷിപ്പിചിരുന്നില്ല. തോൽവികൾ ജീവിതത്തിന്റെ ആവശ്യങ്ങളാണെന്നു  പറഞ്ഞവൾ സ്വയം സമാധാനിപ്പിച്ചു....
പിന്നെ തന്നെ താനേ വെറുത്തു...മറ്റാരെയോ സ്നേഹിച്ചും കൊണ്ട് .....ആരൊക്കെയോ അവളെ ആത്മാര്തമായി സ്നേഹിച്ചു.....അവൾ മാത്രം അവളെ.......................................................................................................................................
                              ഇവൾ വെറുക്കപ്പെട്ടവൾ.....................................................................  
                  
soslin

2 comments: