Wednesday 25 June 2014

ഞാൻ

നീർകുമിളകൾ 

ജന്മജന്മാന്തരങ്ങൾ കടന്ന് 
ജന്മപാപങ്ങൾ മറന്ന് 
വീണ്ടും ജനിക്കുവാനഗ്രഹിക്കു
മൊരുനീർക്കുമിള  ഞാൻ.

         ഒരു നറുമലർ വിരിയുമ്പോൾ
         ഇലകൾ, മൊട്ടുകൾ - ദൂരയാത്രചെയ്യുന്നു.
         വെറുതെയൊരു നൂറു സ്വപ്‌നങ്ങൾ
         പൊലിയുന്നു പൂവിന്റെ കിനാക്കൾ.

പുൽതുമ്പിലെ  ബാഷ്പം
ഒന്നുകൂടി പെയ്യുവാൻ ആഗ്രഹിച്ചു.
സഫലമാകാത്ത സ്വപ്നമെങ്കിലും...
വെറുതേയൊരു നൂറുസ്വപ്‌നങ്ങൾ.

          കാലമാം കുട്ടികുറുമ്പൻ
          മറച്ചു ജീവിതവീഥിയെ
          ലോകതത്വജ്ഞാനാവും കനവായിരുന്നത്രേ
          ദുർഗന്ഡമേറിയ ചീഞ്ഞൊരദ്ധ്യായം.

കാലമേ കല്ലോലമാലകളെ
കേൾക്കുക നശിക്കുന്നു കിനാക്കൾ
അസത്യം മരിക്കട്ടെ
സത്യം ജനിക്കട്ടെ.

          ഒരു മഞ്ഞളിച്ച രാത്രിയിൽ
          കാലന്റെ കൈയ്യുകൾ നീണ്ടു
           കണ്O മമർത്തി എൻറെ
           അറിയാതെ തകർന്നുപോയി കിനാക്കൾ.
ഒരിക്കലും ഉണാരാത്ത നിദ്രയിൽ ഞാൻ.

അവരെന്നെ വെള്ളയടിച്ച കുഴിമാടത്തിൽ
ആഴങ്ങളിൽ ചേതനയറ്റ ശരീരം
താഴ് ത്തി....കെട്ടിയിറക്കി.

             ശ്രവിക്കുകയെൻ കൊലപാതകീ
             ഇന്ന് ഞാൻ നാളെ നീ
             ഇനിയും  ഉണരാത്ത നിദ്രയെ
             പുല്കും നീയുമോരുനാൾ.

പുഷ്പങ്ങൾ കൊഴിയാത്ത
സ്വപ്നരാജ്യത്തിലെ റാണിയാകാൻ
ഒഴുകുന്ന പൂഞ്ച്ഓലയിലെ
പൊട്ടാത്ത നീർകുമിള യാകാൻ
മൊഹിക്കുമൊരു പരലോകനീർകുമിള ഞാൻ....
         

                                                                                                 soslin