Tuesday 22 July 2014

നിറം

      

   നിറം 

ജീവിതത്തിന്റെ നിറങ്ങളെ സ്നേഹിച്ചുപോയ ഒരു ചെറുപ്പക്കാരിയുടെ കഥ നോവലായി വായിച്ചു തീർക്കെ സുമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കാരണം മറ്റൊന്നുമായിരിക്കാൻ ഇടയില്ല;അവളും ജീവിതത്തിന്റെ നിറങ്ങളെ ഒത്തിരി സ്നേഹിച്ചിരുന്നു.അണഞ്ഞുപോയ ഒരു ദീപശിഖയും പിന്നീട് ആളി കത്താതിരുന്നിട്ടില്ല എന്ന് എവിടെയോ വായിച്ചത് സുമ ഓർമിച്ചു. 
ഒരു വസന്തകാലത്തിന്റെ ആരംഭത്തിൽ ഒരു നരുമലരെന്നവണ്ണാമാണ് ശ്രീജിത്ത്‌ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.ഇന്ന് ശ്രീ എവിടെയാണ്.കാലത്തിന്റെ കനൽവഴികളിലെവിടെയോ നഷ്ടമായി. പ്രായം കവിഞ്ഞ പെണ്‍കുട്ടിക്ക് പെണ്ണുകാണൽ ചടങ്ങ് വളരെ വിരക്തിയും മടുപ്പും ഉണ്ടാക്കും അത് ആവർത്തിച്ചുപോകുമ്പോൾ അങ്ങനെയൊരു മടുപ്പിന്റെയും വിരക്തിയുടെയും തിരമാലച്ചുഴിയിൽ പെട്ട് ഉലയുമ്പോഴാണ് ശ്രീ പൂമുഖത്ത് വീട്ടിൽ കാൽ വെച്ചത്.,രണ്ടു മൂന്ന് ആളുകളെയും കൂട്ടി.ഹൃദയ൦ പടപടാ മിടിച്ചു തുടങ്ങി.പൂമുഖപടിയിൽ സുമയെ കണ്ടു അയാൾ തിരക്കി : "വീട്ടിലെ മറ്റുള്ളവർ?" തൂവെള്ളവസ്ത്രത്തിൽ അയാൾ നന്നായി ശോഭിക്കുന്നതായി ഓർമിച്ചുനിന്ന സുമ ഒരു ഞെട്ടലിൽ നിന്നുണർന്നു പറഞ്ഞു."വിളിക്കാം." അവൾ മെല്ലെ അകത്തേക്ക് കയറിപോയി.ഇതിനിടയിൽ തന്നെ അവളുടെ മനസ്സിൽ ഒരാശ ഉടലെടുതുവെന്നു ചുമരിലെ ഘടികാരം 12 അടിച്ചുറപ്പിച്ചു.സുമക്ക് കണ്ണുകളിൽ തിരയിളകുന്നതുപോലെ തോന്നി.  ശരീരം മഞ്ഞു പുതച്ചതുപോലെ.....ചുവടുകൾക് മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരുറപ്പ്.....അവൾ അച്ചനെ വിവരമറിയിച്ചു.അച്ഛൻ തിരിക്കിട്ട് മട്ടുപാവിലെത്തി.അവൾ അകത്തെ മുറിയിലെ ജനൽവിരികൾക്കിടയിലൂടെ തന്റെ രാജകുമാരനെ ഒളിഞ്ഞു നോക്കി...സ്വപ്നങ്ങളുടെ ഒരായിരം നറുമലരുകൾ നെയ്തുകൂട്ടി....അതിനിടെ ശ്രീയും കൂട്ടരും കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു പുറത്തിറങ്ങി. "അയാൾ ഒന്ന് തിരിഞ്ഞുനോക്കുകകൂടി ചെയ്തില്ല."അവൾ പരിഭവം പറഞ്ഞു.അച്ഛൻ അകത്തേക്ക് വന്നു.അച്ഛന്റെ മുഖത്ത് വല്ലാത്തൊരു ആശ്വാസം......അച്ഛന്റെ കണ്ട് അവൾ നാണിച്ചു തല താഴ്ത്തി.അവൾ കാലുകൾ കൊണ്ട് നിലത്ത് ചിത്രം വരച്ചു.പിന്നെ മൊഴിഞ്ഞു :  "എനിക്കിഷ്ടായി..."അച്ഛൻ പകച്ചുനിന്നു.അവളുടെ ആഗ്രഹങ്ങളുടെ ആഴമറിഞ്ഞ്‌ അയാൾ അന്ധാളിച്ചു.തന്റെ മകൾ ഇന്നും അവിവാഹിതയാണെന്ന് അയാൾ ഓർമിച്ചു.തന്റെ മകൾ വിരൂപയാണെന്ന് അയാൾ ഒരിക്കൽ കൂടി മനസിലാക്കി....ഭാഗ്യം കെട്ട ജന്മം എന്ന് പറഞ്ഞു അയാൾ നടന്നകന്നു.തന്റെ വൈരൂപ്യം അച്ഛനിൽ പോലും വെറുപ്പുളവാക്കിയെന്നു അവൾ മനസിലാക്കി.
             ഓർമകളിൽ നിന്നുണർന്നു അവൾ പറഞ്ഞു:- "അന്ന് മനസ് ഒന്നും അറിഞ്ഞില്ല.,ശ്രീക്ക് വേലക്കാരി ചായ കൊടുത്തത്.താൻ കണ്ടില്ല;ശ്രീ വന്നപ്പോൾ കൈയിൽ കോടാലിയും മറ്റും ഉണ്ടായിരുന്നത്.പണിക്കാർ കൂറ്റൻമാവിന്റെ വണ്ണം അളന്നത് ഒന്നും.............പുരയുടെ മുന്പിൽ പുരയേക്കാൾ  പ്രായത്തിൽ തലയുയർത്തി നില്കുന്ന കൂറ്റന്മാവിന്റെ ആയുസിന് ഒരു തീരുമാനമുണ്ടാക്കി ശ്രീ പൂമുഖപടി കടന്നു.സുമ ഇന്നും വിരൂപയാണ്;അവിവാഹിതയും......

      കുറിപ്പ് : ജീവിതം ബഹുവർണ്ണമാണ്.ഈ വൈരൂപ്യം പണമാകാം,സൗന്ദര്യം ആകാം ,കഴിവുകളാകാം,പെരുമാറ്റമാകാ൦,സോഷ്യൽ സ്റ്റാറ്റസ് ആകാം,ജോലിയാകാം...പൂർണ്ണതയെ മാത്രം ഉൾകൊള്ളുന്ന ഈ  ലോകത്ത് എത്രയോ അപൂർണരായ മനുഷ്യർ....പക്ഷെ  ജീവിതയഥാർത്യങ്ങളുടെ തിരമാലകളിൽ പെട്ട് അവരുടെ ജീവിതത്തിന്റെ നിറങ്ങളൊന്നും മഴവില്ല് വിരിക്കാറില്ല....എന്ന് മാത്രം കുറിച്ചുകൊണ്ട് 
സ്നേഹപൂർവ്വം ...............

No comments:

Post a Comment